മധ്യസ്ഥ പ്രാർത്ഥന

പരിശുദ്ധനായ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന എല്ലാ വൃഴാഴ്ച്ചയും വൈകിട്ട് 5.45 ന് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

മലങ്കര സഭയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. ജനനം മുതൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. പ്രാർത്ഥനയെന്നത് ശൈശവത്തിലെ ഉത്സാഹമെന്ന് പഠിപ്പിച്ച പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. തന്റെ ആട്ടിൻ കൂട്ടത്തിന്റെ ഉത്തമ വഴികാട്ടിയായിരുന്ന പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. അഭയം പ്രാപിക്കുന്നവരെ ഉപേക്ഷിക്കാത്ത പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. ദൈവകൃപ കൊണ്ടു ചുറ്റപ്പെട്ടിരിക്കുന്ന പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. പ്രാർത്ഥനയും നോംമ്പും ആയുധമാക്കിയ പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. പ്രയാസങ്ങളിൽ വലയുന്നവരുടെ ആശ്വാസമായ പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. ആശയറ്റവരുടെ പ്രത്യാശയായ പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ. കർത്താവിനെ മുഖാമുഖം ദർശിച്ച പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.തിയുടെ കണ്ണാടിയായ പരിശുദ്ധ പരുമല തിരുമേനി… ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ...

ആരാധന സമയക്രമം

     
  •  ദേവാലയത്തിൽ എല്ലാ ശനിയാഴ്ചയും സന്ധ്യാനമസ്കാരം വൈകിട്ട് 6.00 നു  നടത്തപ്പെടുന്നു.
  • ദേവാലയത്തിൽ എല്ലാ ഞായറാഴ്ചയും വി. കുർബാന രാവിലെ 8.00 നു  നടത്തപ്പെടുന്നു.
  • ഭവനങ്ങളിൽ മാർത്തമറിയം സമാജ പ്രാർത്ഥന  എല്ലാ ഞായറാഴ്ചയും വൈകിട്ട് 3.30 നു  നടത്തപ്പെടുന്നു.
  • ദേവാലയത്തിൽ എല്ലാ വ്യഴാഴ്ച്ചയും പരിശുദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാർത്ഥന വൈകിട്ട് 5.45 നു  നടത്തപ്പെടുന്നു.
  • ഭവനങ്ങളിൽ ഉപവാസ പ്രാർത്ഥന എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 നു  നടത്തപ്പെടുന്നു.