എല്ലാവരുടേയും കൂട്ടായ പരിശ്രമത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി 1986 മെയ് മാസത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ പള്ളിയും എം.സി. റോഡ് സൈഡില്‍ ഒരു കുരശിന്‍തൊട്ടിയും ഇടവക മെത്രാപ്പോലീത്ത അഭി. ദിയസ്‌കോറോസ് തിരുമേനി കൂദാശ ചെയ്യുകയുണ്ടായി.പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പുറമേ തൊട്ട് പടിഞ്ഞാറു കുറച്ച് സ്ഥലം കൂടി വാങ്ങുന്നതിനും പാഴ്‌സനേജ് പണിയുന്നതിനും രണ്ട് കുരിശിന്‍ തൊട്ടികള്‍ കൂടി പണിതു കൂദാശാ ചെയ്യുന്നതിനും ഈ കാലത്തിനിടയില്‍ കഴിഞ്ഞു.
21 ഭവനങ്ങളുടെ ചെറിയ കൂട്ടത്തില്‍ നിന്നും 55 ഭവനങ്ങളുടെ വലിയ കൂട്ടമായി ഇടവക വളരുവാനും മനോഹരമായ പുതിയ ദേവാലയം വികാരിയായിരുന്ന ബഹുമാനപ്പെട്ട ടൈറ്റസ് ജോൺ അച്ചന്റെ നേതിര്ത്വത്തിൽ പണിതു 2014 നവംബര്‍ മാസം 28, 29 തീയതിളില്‍ കൂദാശാ ചെയ്യുവാനും തക്കമുള്ള അഭിവൃദ്ധി ഇക്കാലത്തിനിടയില്‍ നേടാന്‍ കഴിഞ്ഞത് ഇടവകയില്‍ സേവനം അനുഷ്ഠിച്ച വൈദിക ശ്രേഷ്ഠരുടേയും ഇടവക ജനങ്ങളുടേയും പ്രാര്‍ത്ഥനയുടേയും പ്രവര്‍ത്തനത്തിന്റേയും ഫലമായും അതിലുപരി ദൈവീക നടത്തിപ്പും സകല വിശുദ്ധന്മാരുടെയും മദ്ധ്യസ്ഥതയും മൂലമാണ്. ഈ ദേശത്തിനും ദേശനിവാസികള്‍ക്കും അനുഗ്രഹമായി ശോഭിക്കുന്ന പ്രകാശ ഗോപുരമായി ഈ ദേവാലയം നിലനില്ക്കുന്നു.
